ഭാര്യയുടെ തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, തുടർന്ന് ദേശിയ ഗാനം പാടി

ഭാര്യയുടെ തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്.

വീട്ടിലെ വഴക്കാണ് അഖിലേഷ് റാവത്തിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ദേശീയ ഗാനം ആലപിക്കുകയും ‘ഭാരത് മാതാ കി ജയ്’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പൊലീസും യുവാവും തമ്മിലുണ്ടായ ചെറിയ ബഹളത്തിന് ശേഷം യുവാവിന്റെ കയ്യിൽ നിന്ന് അറുത്ത തല പൊലീസ് പിടിച്ചെടുത്തു. അഖിലേഷിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights- Murderനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More