ആർപി സിംഗ് ബിസിസിഐ ഉപദേശക സമിതിയിൽ

മുൻ ഇന്ത്യൻ ബൗളർ ആർപി സിംഗ് ബിസിസിഐ ഉപദേശക സമിതിയിൽ. മുൻ താരങ്ങളായ മദൻ ലാൻ, സുലക്ഷണ നായിക് എന്നിവരും ഉപദേശക സമിതിയിൽ ഉണ്ട്. ഇന്ത്യയുടെ അടുത്ത സെലക്ഷൻ കമ്മറ്റിയെ തിരഞ്ഞെടുക്കുക, പരിശീലകന്രെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവരുടെ ജോലി. ഒരു കൊല്ലത്തേക്കായിരിക്കും ഇവരുടെ കരാർ.
നേരത്തെ, കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക് വാദ്, ശാന്ത രംഗസ്വാമി എന്നിവർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ ആളുകളെ ബിസിസിഐ നിയമിച്ചത്. ഇന്ത്യൻ സെലക്ഷൻ കമ്മറ്റിയിൽ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുക എന്നതാവും പുതിയ ഉപദേശക സമിതിയുടെ ആദ്യ ചുമതല.
1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന മദന്‍ ലാല്‍ 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷം ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന മദന്‍ലാല്‍ സെക്ഷന്‍ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ പ്രധാന പേസര്‍മാരില്‍ ഒരാളായിരുന്നു ആര്‍പി സിംഗ് . 14 ടെസ്റ്റും, 58 ഏകദിനങ്ങളും 10 ടി-20 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഡെക്കാൺ ചാർജേഴ്സിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച ആർപി സിംഗ് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുറ്റങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2016ൽ റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2011 സീസമണിൽ കൊച്ചി ടസ്കേഴ്സിനായും അദ്ദേഹം കളിച്ചിട്ടുണ്ട്.
2018ലാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.
Story Highlights: RP Singh, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here