ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണി; ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്നു മാറ്റിയെന്ന് റിപ്പോർട്ട്

പാകിസ്താനിൽ നടത്തിയാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന ബിസിസിഐ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയെന്നു റിപ്പോർട്ട്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് യുഎഇയിലാവും നടക്കുക. അതേ സമയം, പാകിസ്താനിൽ നിന്നു വേദി മാറ്റിയെങ്കിലും എവിടെ വെച്ച് നടത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മറ്റു ചില റിപ്പോർട്ടുകളുണ്ട്.

നേരത്തെ, ഇന്ത്യ ഏഷ്യ കപ്പിൽ കളിച്ചില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇന്ത്യ ഇല്ലാതെ ഏഷ്യ കപ്പ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു തീരുമാനിക്കാമെന്നും ഇന്ത്യയെ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ വേദി പാകിസ്താനിൽ നിന്നു മാറ്റണമെന്നും ബിസിസിഐ പറഞ്ഞു. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താൻ ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്നും വേദി പാകിസ്താനിലാണെങ്കിൽ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്. എടുത്തത്.

2018 ഏഷ്യ കപ്പിലും സമാന പ്രശ്നം ഉണ്ടായിരുന്നു. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻ്റ് ബിസിസിഐ യുഎഇയിലേക്ക് മാറ്റി. പാകിസ്താന് ഇന്ത്യയിൽ കളിക്കാൻ വിസ ലഭിക്കാത്ത സാഹചര്യത്തെ തുടർന്നാണ് ബിസിസിഐ വേദി മാറ്റിയത്. അന്ന് ബിസിസിഐ ചെയ്തത് ഇന്ന് പിസിബിക്ക് ചെയ്യാമല്ലോ എന്നാണ് ചോദ്യം.

സെപ്തംബറിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. 2018 ഏഷ്യ കപ്പിൽ ഇന്ത്യയായിരുന്നു ചാമ്പ്യൻ പട്ടം ചൂടിയത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

Story Highlights: India, Pakistan, Asia Cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top