Advertisement

പൗരത്വ നിയമ ഭേദഗതി പിൻവലിച്ച് കേന്ദ്രസർക്കാർ മാപ്പുപറയുന്നത് വരെ പോരാട്ടം തുടരും : ചന്ദ്രശേഖർ ആസാദ്

February 1, 2020
1 minute Read

പൗരത്വ നിയമ ഭേദഗതി പിൻവലിച്ച് കേന്ദ്രസർക്കാർ മാപ്പുപറയുന്നത് വരെ പോരാട്ടം തുടരുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. രാജ്യത്തെ കളളന്മാരെ ഓടിക്കാൻ വേണ്ടിയാണ് നിലവിലെ പോരാട്ടമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളം രാജ്ഭവനിലേക്ക് എന്ന പേരിൽ എസ്ഡിപിഐ സംഘടിപ്പിച്ച സിറ്റിസൺ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖർ ആസാദ്

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായ ചന്ദ്രശേഖർ ആസാദ് ആദ്യമായാണ് കേരളത്തിലെത്തിയത്. എസ്ഡി പിഐ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച സിറ്റിസൺ മാർച്ചിൽ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. പൗരത്വത്തിൻറെ പേരിൽ രാജ്യത്ത് നിന്ന് ആരെയും പുറത്താക്കാനോ തടങ്കൽ പാളയത്തിലേക്ക് അയക്കാനോ അനുവദിക്കില്ലെന്ന് ചന്ദ്രശേഖർ ആസാദ്. പൌരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ മുൻനിരയിലേക്ക് ദലിതുകളും മറ്റു പിന്നാക്ക വിഭാഗങ്ങളും ഉടൻ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also‘അംബേദ്കറുടെ മക്കൾ തലകുനിക്കുന്നവരല്ല’; പൊലീസിൽ കീഴടങ്ങും മുൻപ് ചന്ദ്രശേഖർ ആസാദ് പറഞ്ഞ വാക്കുകൾ; വീഡിയോ

എസ്ഡിപിഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് കുട്ടി ഫൈസി മാർച്ച് ഉദ്ഘാടനം ചെയ്തു. ഗാന്ധിപാർക്കിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. തലസ്ഥാനനഗരി സമീപകാല ചരിത്രത്തിൽ കണ്ട ഏറ്റവും വലിയ പ്രകടനമായിരുന്നു ഇത്. വിവിധ രാഷ്ട്രീയ നേതാക്കളും സാമുദായിക സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

Story Highlights- Chandrasekhar azad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top