Advertisement

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ്; ആതിഥേയരായ കേരളം പുറത്ത്

February 1, 2020
0 minutes Read

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി കേരളം പുറത്ത്. ഹിമാചലിനെതിരെയായിരുന്നു കേരളത്തിന്റെ തോല്‍വി. അതേസമയം, സായി തുടര്‍ച്ചയായ രണ്ടാം വിജയവുമായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. പൂള്‍ എയിലെ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ കേരളത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഹിമാചല്‍ മുന്നിലെത്തി. ഇരുപത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഹിമാചലിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു. ഇരുപത്തിയഞ്ചാം മിനുട്ടില്‍ സരിഗയിലൂടെ കേരളം ഒരു ഗോള്‍ മടക്കി.

തുടരെ ഡി സര്‍ക്കിളില്‍ ഇരമ്പിയെത്തിയ ഹിമാചലിനെ പ്രതിരോധിക്കാന്‍ കേരള താരങ്ങള്‍ നന്നെ പാടുപെട്ടു. മുപ്പത്തിയാറാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ വീണ്ടും ഗോളാക്കി മാറ്റി ഹിമാചല്‍ സ്‌കോര്‍ബോര്ഡ് മൂന്ന് ഒന്നിലേക്കുയര്‍ത്തി. സമ്മര്‍ദത്തില്‍ പെട്ട് കളിച്ച കേരള ടീം പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഹിമാചലിന് പലതവണ ഗോളവസരങ്ങള്‍ തുറന്നുകിട്ടി. ലഭിച്ച പെനാല്‍ട്ടി കോര്‍ണറുകള്‍ പോലും ഗോളാക്കാനാകാതെ കേരളം പകച്ചുനിന്നപ്പോള്‍ പൂള്‍ എയില്‍ നിന്നും ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നേരത്തെ ഒഡീഷയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളം തോല്‍വി വഴങ്ങിയിരുന്നു. പൂള്‍ എ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരളം. നാളെ രാവിലെ മധ്യപ്രദേശുമായാണ് കേരളത്തിന്റെ അവസാന മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top