വീടിന് മുകളിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വീടിന് മുകളിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പോത്തുകൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പട സ്വദേശി അരുൺ പിടിയിലായത്.
സിവിൽ എൻജിനീയറിംഗ് ബിരുദധാരിയാണ് അരുൺ. വീടിന് മുകളിൽ യുവാവ് കഞ്ചാവ് വളർത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസെത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് പ്രതി വീട്ടിലുണ്ടായിരുന്നു. പൊലീസ് വീടിന് മുകളിലേക്ക് കയറിയപ്പോൾ അരുൺ കഞ്ചാവ് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു മാറ്റി. 59 കഞ്ചാവ് ചെടികളാണ് ഇയാൾ ടെറസിൽ നട്ടുപിടിപ്പിച്ചിരുന്നത്.
അരുൺ കഞ്ചാവ് വിൽപന നടത്തുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒരിക്കൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ പൊലീസ് പിടികൂടിയിട്ടുമുണ്ട്. പോത്തുകല്ല് സ്‌പെഷൽ വില്ലേജ് ഓഫീസർ കെ.വി.ശ്രീനിവാസന്റെ സാന്നിധ്യത്തിലാന്ന് കഞ്ചാവ് ചെടികൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
story highlights- cannabis, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here