‘സ്റ്റാർട്ട്- ആക്ഷൻ- രാഷ്ട്രീയം’; സംവാദത്തിൽ ഗണേഷും മുകേഷും

അഭിനയമില്ലാതെ ആളുകളെ വശത്താക്കുന്നതെങ്ങനെ? അഭിനയ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലിറങ്ങി ജനപ്രതിനിധികളായ കെബി ഗണേഷ് കുമാറും എം മുകേഷും അതേക്കുറിച്ചുള്ള തിരുവനന്തപുരത്തെ മാതൃഭൂമി അക്ഷരോത്സവത്തിലെ സംവാദത്തിൽ പങ്കെടുത്തു.

Read Also: കീഴ്ജാതിക്കാരനായതിനാൽ തുഞ്ചൻപറമ്പിൽ മഹോത്സവത്തിനും വിദ്യാരംഭത്തിനും വിലക്ക്: ടി പത്മനാഭൻ

സ്റ്റാർട്ട്- ആക്ഷൻ- രാഷ്ട്രീയമായിരുന്നു വിഷയം. രാഷ്ട്രീയത്തിലേക്കുള്ള വരവ് അവിചാരിതമായിരുന്നെന്ന് ഗണേഷും മുകേഷും പറഞ്ഞു. എംഎൽഎയായ തുടക്കസമയത്ത് തന്നെ കാണാൻ കിട്ടുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചവർ ഇയാൾക്കെങ്ങും പോകേണ്ടേ എന്നാണിപ്പോൾ ചോദിക്കുന്നതെന്ന് മുകേഷ്. മണ്ഡലത്തിലൊരിടത്ത് പാലത്തിന്‍റെ നിർമാണം യാഥാർത്ഥ്യമാക്കാൻ താൻ നടത്തിയ ശ്രമങ്ങളും അദ്ദേഹം വിവരിച്ചു. ജനപ്രതിനിധിയുടെ ജീവിതം പുലർച്ചെ മുതൽ അർധരാത്രി വരെ ജനങ്ങൾക്കൊപ്പമാണ്. പ്രസംഗിക്കാൻ കയറും മുമ്പ് ഗൂഗിൾ നോക്കി പലതും മനസിലാക്കും. പ്രസംഗിക്കുമ്പോൾ ഇത്രയേറെ വിവരം എവിടെ നിന്ന് കിട്ടി എന്ന് നാട്ടുകാർ അത്ഭുതപ്പെടാറുണ്ടെന്നും മുകേഷ്.

രാഷ്ട്രീയത്തിൽ എതിരാളിയെ അറിയാമെന്നും പിന്നിൽ നിന്നും കുത്തുന്നവരില്ലെന്നും ഗണേഷ് പറഞ്ഞു. സിനിമാരംഗത്ത് പക്ഷേ സ്ഥിതി അതല്ല. ഫേസ്ബുക്കും വാട്‌സ്ആപ്പും ഇല്ല എന്നതാണ് തന്റെ സ്വസ്ഥതയ്ക്ക് കാരണമെന്നും എംഎൽഎ. മുകേഷിനും ഗണേഷിനും പറയാൻ ഏറെയുണ്ടായിരുന്നെങ്കിലും സമയം വിലങ്ങുതടിയായി.

 

 

ganesh kumar, mukesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top