ക്രൈസ്തവ സഭകൾ തമ്മിലും സഭയ്ക്കുള്ളിലും ഭിന്നതകൾ പാടില്ല; പരസ്പര സ്‌നേഹവും യോജിപ്പുമാണ് ആവശ്യം: ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ

ക്രൈസ്തവ സഭകൾ തമ്മിലും സഭയ്ക്കുള്ളിലും ഭിന്നതകൾ പാടില്ലെന്നും പരസ്പര സ്‌നേഹവും യോജിപ്പുമാണ് ആവശ്യമെന്നും ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ. പത്തൊൻപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിഷപ്പ് ഇന്ന് പടിയിറങ്ങുകയാണ്.
1971 മാർച്ച് 13ന് വൈദിക പട്ടം സ്വീകരിച്ച മാർ അറയ്ക്കൽ ആത്മീയാചര്യൻ എന്നതിനപ്പുറം സാമൂഹ്യ, വിദ്യാഭ്യാസ, കർഷക മേഖലകളിലെല്ലാം സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി. തിരുവനന്തപുരം അമ്പൂരിയിലെ കുടിയേറ്റക്കാർക്കൊപ്പവും ഇടുക്കി പീരുമേട്ടിലെ മലയോര കർഷകർക്കൊപ്പവുമായിരുന്നു ആദ്യ കാല പ്രവർത്തനങ്ങൾ. കർഷകർക്ക് വേണ്ടി പീരുമേട് വികസന സമിതിയും മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയും രൂപീകരിച്ചു. കർഷക പ്രസ്ഥാനമായ ഇൻഫാമിന്റെ സ്ഥാപക നേതാവാണ്. 2001ൽ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത് മുതൽ സീറോ മലബാർ സഭയുടെ കരുത്തുറ്റ മുഖമായി. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മധ്യസ്ഥന്റെ റോൾ വഹിച്ചു. പിതാക്കന്മാർക്ക് കാലിടറിയപ്പോഴും നാക്ക് പിഴച്ചപ്പോഴും കൈത്താങ്ങായി. സഭയ്ക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഇടയിലുള്ള പാലമായി പ്രവർത്തിച്ചു. ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞാലും സഭയുടെ പ്രതിസന്ധികളിൽ മധ്യസ്ഥന്റെ ചുമതലയിൽ ഇനിയും ഉണ്ടാകുമെന്ന് മാർ മാത്യൂ അറയ്ക്കൽ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ഇഴഞ്ഞ് നീങ്ങുന്ന അഞ്ചൽ ബൈപ്പാസ് നിർമാണം; പ്രതിഷേധവുമായി നാട്ടുകാർ
സഭയ്ക്കുള്ളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ മാർ അറയ്ക്കൽ പഴയ കർമ മണ്ഡലമായ പീരുമേട്ടിലാണ് ഇനിയുള്ള കാലം പ്രവർത്തിക്കുക.
സഭയ്ക്കുള്ളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ മാർ അറയ്ക്കൽ പഴയ കർമ മണ്ഡലമായ പീരുമേടിലാണ് ഇനിയുള്ള കാലം പ്രവർത്തിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here