രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം പ്രതിപക്ഷം: സക്കറിയ

രാജ്യത്തെ നിലവിലെ അവസ്ഥക്ക് നരേന്ദ്ര മോദി അല്ല പ്രതിപക്ഷമാണ് ഉത്തരവാദിയെന്ന് എഴുത്തുകാരന്‍ സക്കറിയ . മുഖ്യശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും സക്കറിയ പറഞ്ഞു.

ഭയത്തിന്റെ അന്തരീക്ഷത്തോട് വരുമാനം ആലോചിച്ച് താദാത്മ്യം പ്രാപിക്കാന്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് കഴിയുന്നുവെന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാറും പറഞ്ഞു. തിരുവനന്തപുരത്ത് സമാപിച്ച മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നിലവിലെ അവസ്ഥ മറികടക്കാന്‍ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടമാണ് വേണ്ടതെന്ന് സക്കറിയ. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇന്ത്യയോട് കൂറുണ്ടെങ്കില്‍ അവര്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമായിരുന്നു. ചിത്രീകരണാനുമതിക്ക് തിരക്കഥ സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ട കാലം വിദൂരമല്ലെന്ന് ടി കെ രാജീവ് കുമാര്‍ പറഞ്ഞുയ ഭീതിയുടെ അന്തരീക്ഷത്തോട് സിനിമാരംഗത്തുള്ളവര്‍ താദാത്മ്യം പാലിക്കുന്നു.

Story Highlights: narendra modi,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More