ജിഎസ്ടി വെട്ടിപ്പ് തടയാൻ കർശന നടപടിയുമായി തോമസ് ഐസക്

ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാൻ സംസ്ഥാന ബജറ്റിൽ നടപടി കൈക്കൊള്ളുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തിനുള്ളിൽ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമായി. ചെലവ് ചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനർവിന്യസിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വാർഷിക റിട്ടേൺ ലഭിച്ചുകഴിയുമ്പോൾ നികുതി വെട്ടിപ്പ് പരിശോധിച്ചു കണ്ടെത്തും. നികുതി വെട്ടിപ്പ് തടയാനും കുടിശിക പിരിച്ചെടുക്കാനുമായി പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ച ജില്ലാ കളക്ടർമാരുമായി ചേർന്ന് നടത്തും. ഇവേബില്ല് പരിശോധിക്കാനും ഉദാര നടപടികളിലൂടെ നികുതി കുടിശിക പിരിച്ചെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here