ആശുപത്രി മേൽക്കൂര പൊളിഞ്ഞുവീണു; പിഞ്ചു കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രണ്ടാഴ്ച മുമ്പ് വയനാട് കൽപറ്റയിൽ ഉദ്ഘാടനം ചെയ്ത കുട്ടികളുടെ വാർഡിലെ മേൽക്കൂര
പൊളിഞ്ഞു വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.ജനറൽ ആശുപത്രിയുടെ കുട്ടികളുടെ ബ്ലോക്കിലെ ഹാളിന്റെ സീലിംഗാണ് അടർന്ന് വീണത്. ഈ സമയം പരിശോധനക്കെത്തിയ കുട്ടികളും രക്ഷിതാക്കളും പരിസരത്തുണ്ടായിരുന്നു. തലനാഴിരക്കാണ് അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ആശുപത്രി അതികൃതർക്ക് പരാതി നൽകുകയും ചെയ്തു. രണ്ടാഴ്ച മുൻപാണ് ഈ കെട്ടിടം നവീകരിച്ചത്.
Story Highlights- Kalpetta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here