മീഡിയ കപ്പ് കിരീടം ഫ്ലവേഴ്സ് ടിവിക്ക്

എറണാകുളം പ്രസ് ക്ലബും, തേവര എസ്എച്ച് കോളേജും സംയുക്തമായി സംഘടിപ്പിച്ച മീഡിയ കപ്പ് ക്രിക്കറ്റ് കിരീടം ഫ്ലവേഴ്സ് ടിവിക്ക്. കേരളത്തിലെ മാധ്യമസ്ഥാപനങ്ങൾ പങ്കെടുത്ത ടൂർണമെന്‍റിന്‍റെ ഫൈനലിൽ മനോരമ ന്യൂസിനെ തോൽപ്പിച്ചാണ് ഫ്ലവേഴ്സ് കിരീടം നേടിയത്. ഫ്ലവേഴ്സ് ടീമംഗം രഞ്ജിത് ലാലാണ് മാൻ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഫ്ലവേഴ്‌സ് 6 ഓവറിൽ 105 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ എംഎം ടിവിക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. അമ്പതിനായിരം രൂപയും ട്രോഫിയുമാണ് ജേതാക്കളായ ഫ്ലവേഴ്‌സ് ടീമിന് ലഭിച്ചത്.
സെമിഫൈനലിൽ മാധ്യമത്തെ തോൽപിച്ചാണ് ഫ്ലവേഴ്സ് ടിവി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മാധ്യമം 55 റൺസ് എടുത്തപ്പോൾ ഇന്നിംഗ്സിലെ അവസാന പന്തിൽ ഫ്ലവേഴ്സ് ആ സ്കോർ മറികടന്നു. മനോരമയാവട്ടെ, മാതൃഭൂമിയെ കെട്ടുകെട്ടിച്ച് ഫൈനലിലെത്തി.
നേരത്തെ, ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തന്നെ ട്വൻ്റിഫോർ പുറത്തായിരുന്നു.
Story Highlights: Flowers TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here