‘ഇവർ എല്ലാവർക്കും പ്രചോദനം’; വിജയനെയും മോഹനയെയും ചേർത്ത് പിടിച്ച് മോഹൻലാൽ

കൊച്ചിയിലെ ശ്രീബാലാജി കോഫീ ഹൗസ് ഉടമകളായ വിജയനെയും മോഹനയെയും ചേർത്ത് പിടിച്ച് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ചിത്രം. സമൂഹ മാധ്യമത്തിലൂടെയാണ് ചിത്രം താരം പുറത്തുവിട്ടത്. ഹോട്ടൽ നടത്തി കിട്ടുന്ന പണം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച ഈ ദമ്പതികളുടെ വാർത്ത രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. യാത്ര ചെയ്യാൻ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് ഇവർ തെളിയിക്കുന്നു. ദിവസം തോറും കിട്ടുന്ന പണം കൂട്ടിവച്ചും തികയാതെ വരുന്ന പണം ലോണെടുത്തും 25 രാജ്യങ്ങൾ ഇവർ കണ്ടുകഴിഞ്ഞു.
Read Also: അറ്റ്ലസിന്റെ ‘നാടൻ’ സൈക്കിളിൽ ഒൻപത് രാജ്യങ്ങൾ മറികടക്കാൻ ഫൈസൽ; യാത്രയ്ക്ക് ഇന്ന് തുടക്കം
ചിത്രത്തോടൊപ്പം ഇരുവരെയും പ്രശംസിച്ച് കൊണ്ട് കുറിപ്പും മോഹൻലാൽ നൽകിയിട്ടുണ്ട്. കുറിപ്പ് വായിക്കാം,
”എല്ലാ പരിമിതികളേയും മറികടന്നാണ് വിജയൻ-മോഹന ദമ്പതികൾ 25 രാജ്യങ്ങളിലേക്ക് യാത്ര നടത്തിയത്. ഇവർ കൊച്ചിയിലെ ഗാന്ധി നഗറിൽ പ്രശസ്തമായ ശ്രീ ബാലാജി കോഫീ ഹൗസ് നടത്തുകയാണ്. ഇരുവർക്കുമൊപ്പം വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്. അവർ കൊണ്ടുവന്ന ഭക്ഷണവും നല്ലതായിരുന്നു. ശരിക്കും എല്ലാവർക്കും പ്രചോദനമാണ് ഇവർ..”
തനിക്ക് ഉച്ചയൂണുമായെത്തിയ മോഹനയെയും വിജയനെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജിലാണ് താരം പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്റെ തേവരയിലെ വീട്ടിലാണ് ഇവർ എത്തിയത്.
mohanlal, vijayan and mohana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here