അറ്റ്ലസിന്റെ ‘നാടൻ’ സൈക്കിളിൽ ഒൻപത് രാജ്യങ്ങൾ മറികടക്കാൻ ഫൈസൽ; യാത്രയ്ക്ക് ഇന്ന് തുടക്കം

അറ്റ്‌ലസിന്റെ സാധാരണ സൈക്കിളിൽ രാജ്യാതിർത്തികൾ താണ്ടാൻ വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നൊരു യുവസഞ്ചാരി. കാടും കുന്നും കടലും മറികടന്ന് രാജ്യതിർത്തികൾ പിന്നിട്ട് സിംഗപ്പൂരിലേക്കാണ് ബത്തേരി പുത്തൻകുന്ന് കോട്ടപ്പുര സ്വദേശിയായ ഫൈസൽ അഹമ്മദ് ഇന്ന് യാത്ര തിരിച്ചിരിക്കുന്നത്.
Read Also: കുറഞ്ഞ ചെലവില്‍ മനോഹര കാഴ്ചകള്‍; യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ സ്ഥലങ്ങള്‍ കാണാതെ പോകരുത്
ഈ കാലയളവിൽ ഒൻപത് രാജ്യങ്ങളാണ് ഫൈസൽ സൈക്കിളിൽ മറികടക്കുക. ബത്തേരിയിൽ നിന്ന് യാത്ര തിരിച്ച ഫൈസൽ മൈസൂർ-ബംഗളൂരു വഴി ഡൽഹിയിൽ എത്തും. പിന്നീട് ശ്രീനഗർ, മണാലി എന്നിവിടങ്ങൾ സന്ദർശിച്ച് യുപി വഴി നേപ്പാളിലേക്ക് യാത്ര തിരിക്കും. തുടർന്ന് ഭൂട്ടാൻ, ബംഗ്ലാദേശ്, തായ്‌ലാന്റ്, ലോവോസ്, കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ വഴി സംഗപ്പൂരിൽ എത്തിച്ചേരും.
ഒന്നര വർഷമെടുക്കുന്ന യാത്രയിൽ 25,000 കിലോമീറ്റർ താൻ പിന്നിടുമെന്ന് ഫൈസൽ പറഞ്ഞു. ‘ആരോഗ്യമുള്ള സമൂഹത്തിനായി ഒരു ചുവട്’ എന്ന് സന്ദേശമാണ് യാത്രയിലൂടെ ഇദ്ദേഹം പങ്കുവയ്ക്കുന്നത്. സ്വയം നിർമിക്കുന്ന ടെന്റിൽ താമസിച്ചും, ഭക്ഷണം സ്വന്തമായി പാകം ചെയ്തുമാണ് യാത്ര.
ബത്തേരിയിൽ നടന്ന ചടങ്ങിൽ സഞ്ചാരിയും ട്രാവൽ ബ്ലോഗറുമായ അഷ്‌റഫ് എക്‌സൽ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിന് മുൻപ് മൂന്ന് തവണ ഫൈസൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സോളോ ബൈക്ക് യാത്ര ചെയ്തിട്ടുണ്ട്.
travel,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here