ദ ഗ്രേറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിച്ചു

അക്കാഫ് വോളന്റിയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദ ഗ്രേറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ റണ്‍ ഫഌഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം പ്രതിഫലിപ്പിക്കുന്നതാണ് വിവിധ കോളജുകളുടെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ അക്കാഫ് വോളന്റിയര്‍ ഗ്രൂപ്പിന്റെ ദ ഗ്രേറ്റ് ഇന്ത്യ റണ്ണെന്ന് അദ്ദേഹം പറഞ്ഞു.
മാരത്തണിലൂടെ സമാഹരിക്കുന്ന തുക ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലുള്ള അല്‍ ഇബ്ത്തിസാമ സ്‌കൂളിന് നല്‍കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. സിഡിഎ, ദുബായ് പൊലീസ്, ആര്‍ടിഎ, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് റണ്‍ സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. സുരക്ഷയെക്കുറിച്ച് ദുബായ് പൊലീസിന്റെ പ്രചാരണവും ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here