Advertisement

വിവാഹമാണ് ഈ മാസം; വുഹാനിൽ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ആന്ധ്രാ യുവതി

February 3, 2020
0 minutes Read

വിവാഹമാണ് ഈ മാസം. വുഹാനിൽ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ച്  ആന്ധ്രാ യുവതി. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. വുഹാനിൽ നിന്നുമെത്തിയ ആദ്യ സംഘത്തിനൊപ്പം വരേണ്ടതായിരുന്നു താനെന്നും എന്നാൽ പനി ഉണ്ടായതിനാൽ സംഘത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി പറയുന്നു.

ഞാനും എന്റെ സഹപ്രവർത്തകരും ഉൾപ്പെടുന്ന 58 പേരും വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ സംഘത്തിൽ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഞങ്ങളിൽ രണ്ടുപേർക്ക്  പനി ഉണ്ടായിരുന്നതിനാൽ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങാൻ അുവദിച്ചില്ല. അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോൾ അറിയിച്ചത്.

എന്നാൽ, വൈകീട്ട് രണ്ടാമത്തെ സംഘത്തിലും ഞങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. മാത്രമല്ല, ഞങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ, ഇല്ലെന്നോ ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങൾ പൂർണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് തയാറാണെന്നും യുവതി വീഡിയോയിൽ പറയുന്നു.

പനിയുണ്ടായതിനാൽ ജ്യോതിയടക്കം പത്ത് ഇന്ത്യക്കാരെ വുഹാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടു സംഘങ്ങളിലും ഉൾപ്പെടുത്തിയിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top