കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംഗപ്പൂരിൽ നിന്ന് വന്ന യുവാവിനെയാണ് കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1999 ആയി.
Read Also : കൊറോണ; സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിൽ
ഇതിൽ രോഗ ലക്ഷണങ്ങളുള്ള 75 പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാണ്. മലപ്പുറത്താണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്, 307 പേർ. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും. തൃശൂരിന് പിന്നാലെ ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കി.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here