Advertisement

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം മുന്നോട്ട്; കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

8 hours ago
2 minutes Read
kalamandalam

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം മുന്നോട്ട്. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള കലാമണ്ഡലം സ്വകാര്യവത്കരണത്തിലേക്ക് ചുവടുവെക്കുന്നതില്‍ വിമര്‍ശനവുമുയരുന്നുണ്ട്.

നിലവില്‍ ഭരതനാട്യത്തിനും വയലിനുമാണ് സ്വശ്രയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കലാമണ്ഡലമുള്‍പ്പടെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കില്ലെന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രവര്‍ത്തന ചിലവുകള്‍ സ്വയം കണ്ടെത്തണമെന്ന നിബന്ധനയാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് കലാമണ്ഡലം തനത് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഇത്തരം സാമ്പത്തിക സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിച്ചത്.

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്ന റഗുലര്‍ കോഴ്‌സുകള്‍ നിര്‍ത്തലാക്കുമോ എന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കടക്കമുണ്ട്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ കലാമണ്ഡലത്തില്‍ വിദ്യാഭ്യാസം നേടുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നാണ് വിമര്‍ശനം.

Story Highlights : Kerala Kalamandalam moves forward with steps to start self-financing courses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top