1200 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

1200 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വി ഇ സിറാജ് കൊച്ചിയില്‍ പിടിയില്‍. മുംബൈയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് എറണാകുളം ബ്രോഡ് വേയിലെ വ്യാപാരിയും എളമക്കര സ്വദേശിയുമായ വി ഇ സിറാജിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശികളായ പ്രതികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജ്.
പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഉള്‍പ്പെട്ട രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രാധാനകണ്ണിയാണ് സിറാജ്. മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവിലായിരുന്ന ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ഡിആര്‍ഐ സംഘം കൊച്ചിയില്‍ എത്തി സിറാജിനെ പിടികൂടുകയായിരുന്നു. സിറാജിനെ എറണാകുളം എളമക്കരയിലെ വീട്ടില്‍ നിന്നാണ് സംഘം പിടികൂടിയത്.
മുഖ്യപ്രതികളെല്ലാം കേരളത്തിലാണെന്ന നിഗമനത്തിലാണ് മുംബൈ ഡിആര്‍ഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 1200 കോടി വിലമതിക്കുന്ന 4500 കിലോ സ്വര്‍ണം പെരുമ്പാവൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ നിന്ന് കടത്തിയതായാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തില്‍ സിറാജ് വന്‍നിക്ഷേപം നടത്തിയതായി ഡിആര്‍ഐ പറയുന്നു. ഗുജറാത്തിലെ മുദ്ര തുറമുഖം വഴി കടത്തിയ 90 കിലോ സ്വര്‍ണം കേരളത്തില്‍ വിതരണം ചെയ്യുന്നതില്‍ സിറാജിന്റെ ഇടപെടല്‍ വ്യക്തമാണ്. കേസില്‍ ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശികളായ പ്രതികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജ്. കേസില്‍ 16 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
Story Highlights- 1200 crore gold smuggling case, accused arrested in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here