Advertisement

ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളോട് തടവുകാരെ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കുവൈറ്റ്

February 4, 2020
2 minutes Read

ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളോട് തടവുകാരെ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കുവൈറ്റ്. തടവുകാരെ കൈമാറുന്ന കരാര്‍ അനുസരിച്ച് അതതു രാജ്യങ്ങള്‍ തടവുകാരെ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏഴ് രാജ്യങ്ങള്‍ക്കും കുവൈറ്റ് കത്തയച്ചു .

കുവൈറ്റ് ആഭ്യന്തര മന്ത്രലയമാണ് ജയിലുകളില്‍ കഴിയുന്ന വിദേശികളായ തടവുകാരെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാജ്യങ്ങള്‍ക്കു കത്ത് നല്‍കിയത് തടവുകാരെ പരസ്പരം കൈമാറുന്ന കരാര്‍ അനുസരിച്ചാണ് നടപടി. ഈജിപ്ത്, ഇറാന്‍ , ഇറാഖ്, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ ഇറാനും ഇറാഖും പ്രതികരിച്ചതായും 13 തടവുകാരെ ഇറാഖ് സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാന്‍ 3 ഘട്ടങ്ങളിലായി 130 പേരെ ഏറ്റെടുത്തിട്ടുണ്ട് .

ഇറാന്‍, ഇറാഖ് ഒഴിച്ച് മറ്റ് രാജ്യങ്ങളൊന്നും കുവൈത്തിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല, തടവുകാരെ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ വിമുഖത കാട്ടുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജയിലുകളിലും തടവുകാരുടെ ആധിക്യമുണ്ടെന്നും പ്രസ്തുത രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

Story Highlights- Kuwait requests prisoners to seven countries, including India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top