കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ജനുവരി 25 ന് ഹര്‍ജി നല്‍കിയത്.
കുറ്റപത്രം പരിശോധിച്ച് കോടതി വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഫ്രാങ്കോ ഹര്‍ജി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഡനം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം മുമ്പ് കോടതി തള്ളിയിരുന്നു.
Story Highlights: Franco mulakkal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here