ഷഹീൻ ബാഗ് വെടിവയ്പ്; പ്രതി ആം ആദ്മി പ്രവർത്തകൻ എന്ന് പൊലീസ്; നിഷേധിച്ച് പാർട്ടി
ഷഹീൻ ബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ വെടിവച്ച ആൾ ആം ആദ്മി പ്രവർത്തകനെന്ന് ഡൽഹി പൊലീസ്. കപിൽ ഗുഞ്ജറാണ് കഴിഞ്ഞ ദിവസം ഷഹീൻ ബാഗിൽ ആകാശത്തേക്ക് വെടിവച്ചത്.
Read Also: ഷഹീൻ ബാഗ് വെടിവയ്പ്പ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പൊലീസ് ബാരിക്കേഡുകൾക്ക് സമീപത്ത് നിന്ന് ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടായിരുന്നു യുവാവ് വെടി ഉതിർത്തത്. 2019 ജനവരി- ഫെബ്രുവരി മാസങ്ങളിൽ താനും പിതാവും ആം ആദ്മിയിൽ ചേർന്നു എന്ന് കപിൽ സമ്മതിച്ചുവെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. യുവാവ് ആം ആദ്മിയിൽ ചേർന്നുവെന്നത് തെൡയിക്കുന്ന ചിത്രങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് കിട്ടിയതായി ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ.
ഇക്കാര്യം പാർട്ടി നിഷേധിച്ചിട്ടുണ്ട്. ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.പൊലീസ് വെടിവയ്പ് തടയാൻ ശ്രമിച്ചില്ലെന്നാണ് സമരക്കാരുടെ ആരോപണം.
Rajesh Deo, DCP Crime Branch on Kapil Gujjar, who opened fire in Shaheen Bagh area on February 1: We recovered the pictures from his phone during the course of the investigation. Kapil has confessed that he & his father joined AAP somewhere between January-February 2019. https://t.co/NNxIvfTuox pic.twitter.com/7Rw9wfxzXb
— ANI (@ANI) February 4, 2020
shaheen bagh gun fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here