Advertisement

ശബരിമലയിൽ പൂർണമായി വെർച്വൽ ക്യു ബുക്കിംഗ് ഏർപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്യും

February 4, 2020
Google News 0 minutes Read

ശബരിമല ദർശനത്തിന് വെർച്വൽക്യു ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്യും. മാർച്ച് 15 ഓടെ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരമാവധി പ്രചാരണം നൽകാനും സർക്കാരിനോട് അഭ്യർത്ഥിക്കും.

കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. അടുത്ത മണ്ഡലകാലം മുതൽ ദർശനത്തിന് എത്തുന്ന ഭക്തർക്കായി വെർച്വൽ ക്യു ബുക്കിംഗ് സമ്പ്രദായം പൂർണതോതിൽ ഏർപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യും. ഈ സംവിധാനം മാർച്ച് 15 ഓടെ നിലവിൽ വരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇക്കാര്യം സംബന്ധിച്ച് പരമാവധി പ്രചാരണം നൽകാനും സർക്കാരിനോട് അഭ്യർത്ഥിക്കും.

ശുപാർശ അംഗീകരിച്ചാൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുളള അഞ്ചംഗ ഉന്നതതല സംഘം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ഇക്കാര്യത്തിൽ അതാത് സർക്കാറുകളുടെ സഹായം തേടും. ആവശ്യമുളള പക്ഷം സംസ്ഥാന പൊലീസ് മേധാവിയും മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പാർക്കിംഗ് സംവിധാനം, ഗതാഗത സംവിധാനം മെച്ചപ്പെടുത്തൽ, ഭക്തരെ നിയന്ത്രിക്കൽ, സുരക്ഷാസംവിധാനം ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പൊലീസ് മേധാവി ചർച്ച ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here