തൃശൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു

തൃശൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഇരിങ്ങാലക്കുട കിഴുത്താണി ശ്രീ കുഞ്ഞിലിക്കാട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. പാലക്കാട് സ്വദേശി നന്ദൻ ആണ് മരിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ശ്രീകൃഷ്ണൻ എന്ന ആനയാണ് എഴുന്നള്ളിപ്പിനായി ഒരുക്കുന്നതിനിടയിൽ ഒന്നാം പാപ്പാനായ നന്ദനെ കുത്തിപരിക്കേൽപ്പിച്ച് ഓടിയത്. തുടയിലും നെഞ്ചിലും കുത്തേറ്റ പാപ്പാനെ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ക്ഷേത്രപറമ്പിൽ നിന്നും കാട്ടൂർ മെയിൻ റോഡിലേക്ക് ഓടിയ ആനയെ ഉത്സവത്തോടനുബന്ധിച്ച് സ്ഥലത്തുണ്ടായിരുന്ന തൃശൂർ എലിഫന്റ് സ്‌ക്വാഡിലെ അംഗങ്ങൾ കാപ്ച്ചർ ബെൽറ്റിട്ട് തളച്ചു.
കാട്ടൂർ എസ്.ഐ. വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ശനിയാഴ്ച ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയും ഉത്സവപറമ്പിൽ നിന്നും ഓടി രണ്ടുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
Story Highlights- Elephant, Mahout
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here