കൊറോണ വൈറസ് ; സംസ്ഥാനത്ത് പുതിയ കേസുകളില്ല, അതീവ ജാഗ്രത തുടരുന്നു

കൊറോണയില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരടക്കം 100 ആളുകളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2321 പേര് വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്. നേരത്തെ രോഗബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ക്ക് പുറമെ പുതിയ കൊറോണ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം കണ്ടെത്തി ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
വിവിധ ജില്ലകളില്‍ നിന്നായി പരിശോധനക്ക് അയച്ച സാമ്പിളുകളിന്മേല് ഇനിയും ഫലം പുറത്തുവരാനുണ്ട്. അതേസമയം, കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ഒരാളെ കൂടി രോഗലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 94 ആയി. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്. സ്കൂളുകളില്‍ ഉള്‍പ്പെടെ ബോധവത്കരണം നടത്താന്‍ നിര്‍ദേശം നല്കി. സംഘടനകള്‍ കേന്ദ്രീകരിച്ചും കൊറോണയേകുറിച്ചുള്ള ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്. മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായി ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന തത്കാലം നിര്‍ത്തിവെക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ ഇത്തരം ആളുകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് നിര്‍ദേശം. വിമാനത്താവളങ്ങളിലും പ്രത്യേക മെഡിക്കല്‍ ഡെസ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ സംബന്ധിച്ച് വ്യജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കുന്നുണ്ട്.
Story Highlights- Corona virus, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here