കൊറോണ വൈറസ് ബാധ; കാസർഗോഡ് ജില്ലയിൽ 96പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ 96 പേർ നിരീക്ഷണത്തിൽ. നാലുപേർ ഐസൊലേഷൻ വാർഡിലും 92 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിലാകെ 19 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചിട്ടുള്ളത്.
ഇതിൽ 5 പേരുടെ പരിശോധനാ ഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല. ഇയാളുടെ രണ്ടാം ഘട്ട സാമ്പിൾ പരിശോധന ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കും.
ജില്ലയിൽ പുതിയ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും രോഗവ്യാപനം തടയാനാവശ്യമായ മുൻ കരുതലുകളും ജാഗ്രതാ പ്രവർത്തനങ്ങളും തുടരാനാണ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here