Advertisement

എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട്; പലർക്കും തരം മാറ്റി നൽകിയത് ഇരട്ടിയിലധികം ഭൂമി

February 5, 2020
1 minute Read

എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകാത്ത ഭൂമിയടക്കം തരം മാറ്റി നൽകി. പലർക്കും തരം മാറ്റി നൽകിയത് അപേക്ഷകൻ അവശ്യപ്പെട്ടതിലും ഇരട്ടിയിലധികം ഭൂമി. വ്യാപക ക്രമക്കേടിന് കൂട്ട് നിന്നത് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും അടങ്ങിയ പ്രാദേശിക നിരീക്ഷണ സമിതിയാണെന്നാണ് റിപ്പോർട്ട്.

2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ട പ്രകാരം തയാറാക്കിയ ഡേറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെടുത്തിയെന്നാണ് ചൂണ്ടിക്കാട്ടിയാണ് 109 പേർക്ക് ഭൂമി തരം മാറ്റി നൽകിയത്. ക്രമക്കേട് മറച്ചുവയ്ക്കാൻ അപേക്ഷകന്റെ പേര് മറച്ചുവച്ചാണ് വിജ്ഞാപനം ഇറക്കിയത്.

 

Story Highlights- Land Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top