Advertisement

ഡൽഹിയിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും

February 5, 2020
1 minute Read

ഡൽഹിയിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കാൻ ഇരിക്കെ പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് പാർട്ടികളും.

അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത് ബിജെപി പ്രചാരണത്തിൽ ഉയർത്തുന്നുണ്ട്. കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കാതെയാണ് ആം ആദ്മി പാർട്ടിയുടേയും കോൺഗ്രസിന്റെയും പ്രചാരണം. വികസന വിഷയങ്ങൾക്കൊപ്പം ഷഹീൻ ബാഗ് വിഷയത്തിൽ ആം ആദ്മിയും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് ഏറ്റുമുട്ടുകയാണ്. ഈ മാസം 8-ാം തീയതിയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top