ആലപ്പുഴയിൽ കൊറോണ ബാധിച്ച വിദ്യാർത്ഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്

കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിൽ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 8 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. പുതിയതായി പ്രവേശിപ്പിച്ച ഒരാളുൾപ്പെടെ ആകെ 8 പേരാണ് വിവിധ ആശുപത്രികളിൽ ഉള്ളത്.
പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവിൽ 171 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയിലെ താലൂക്ക്, ജനറൽ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here