പാലാരിവട്ടം മേല്‍പ്പാലം : ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യങ്ങള്‍.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണ്. പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവ്, പാലവുമായി ബന്ധപ്പെട്ട കരാര്‍ സര്‍ക്കാരും കരാറുകാരനുമായാണ്. പൊതുതാത്പര്യം ഇല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
കരാറില്‍ പരിശോധനയ്ക്ക് വ്യവസ്ഥ ഉണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ ഉപയോഗിച്ച് മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പൊതുപണം മുടക്കി നിര്‍മിച്ചതിനാല്‍ പൊതുതാത്പര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Story Highlights- Palarivattom overbridge, state government, approach Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here