Advertisement

ശ്രേയസ് അയ്യര്‍ക്ക് കന്നി സെഞ്ചുറി; ന്യുസീലന്റിന് 348 റണ്‍സ് വിജയ ലക്ഷ്യം

February 5, 2020
Google News 2 minutes Read

ന്യുസീലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ക്ക് കന്നി സെഞ്ചുറി. 101 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറമടങ്ങുന്നതാണ് ശ്രേയസിന്റെ സെഞ്ചുറി നേട്ടം. ലോകേഷ് രാഹുല്‍ പുറത്താവാതെ 88 റണ്‍സെടുത്തു. ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു

നായകന്‍ വിരാട് കോലി (51), മായങ്ക് അഗര്‍വാള്‍ (31), പൃഥ്വി ഷാ (20), കേദര്‍ ജാദവ് (26) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാതം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പകരമാണ് പൃഥ്വിയും മായങ്കും ടീമിലെത്തിയത്. ന്യുസീലാന്റ് സന്ദര്‍ശനത്തിലെ ടി-20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ  ഹാമില്‍ട്ടണ്‍ ഏകദിനത്തിന് ഇറങ്ങിയത്  . മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

 

Story Highlights-

Shreyas Iyer scored his first ODI century, india vs New Zealand, odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here