സംസ്ഥാന ബജറ്റ് മറ്റന്നാൾ; മദ്യത്തിന് വില കൂടാൻ സാധ്യത

സംസ്ഥാന ബജറ്റ് പ്രഖ്യാപനം മറ്റന്നാൾ. കുന്നോളം മോഹവും തരിയോളം പണവും എന്നതാണ് ധന വകുപ്പിന്റെ അവസ്ഥ. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി. പുതിയ വരുമാന മാർഗം കണ്ടെത്തുകയാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളിയായി കണക്കാക്കുന്നത്.
Read Also: കൊറോണ വൈറസ്; സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി
പതിവ് പോലെ മദ്യത്തിലാകും മന്ത്രിയുടെ കണ്ണ് ആദ്യം ഉടക്കുക. മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റമുണ്ടായേക്കും. ഭൂപരിവർത്തന ഫീസിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ നിരീക്ഷിക്കും. പെൻഷൻ പ്രായം കൂട്ടില്ല. ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാവും. ജീവനക്കാരെ പുനർവിന്യസിക്കും. ജനങ്ങളെ പിണക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പണം കൈകാര്യം ചെയ്യും എന്നിങ്ങനെയാണ് തീരുമാനങ്ങളെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വരുമാന നഷ്ടം മറികടക്കാൻ 15,323 കോടി രൂപ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഈ പണം കിട്ടിയാൽ കേരളത്തിന് പ്രതിസന്ധി നിഷ്പ്രയാസം തരണം ചെയ്യാനാവും. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാരാണ്.
state budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here