ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; നവജാത ശിശുവിൽ കൊറോണ സ്ഥിരീകരിച്ചു

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വുഹാനിലെ നവജാത ശിശുവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് മുപ്പത് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ശിശുവിൽ കൊറോണ സ്ഥിരീകരിച്ചത്.
ഇതനുസരിച്ച്, നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ബാധ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രോഗി ഈ കുഞ്ഞാണ്. ഗർഭാവസ്ഥയിൽ തന്നെ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുകയായിരുന്നുവെന്ന് ചൈനീസ് സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വൈറസ് ബാധിതയായ സ്ത്രീ പ്രസവിച്ച ശിശുവിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് 90 വയസുകാരൻ ആണ് ഏറ്റവും പ്രായം കൂടിയ കൊറോണ ബാധിതൻ. രോഗബാധയെ തുടർന്ന് മരിച്ചവരിൽ അധികവും 60 വയസിനു മുകളിൽ പ്രയമുള്ളവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here