Advertisement

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കിൽ വർധനവുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോർട്ട്

February 6, 2020
1 minute Read

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കിൽ വർധനയുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. ഏറ്റവും കൂടുതൽ വളർച്ച വ്യവസായ മേഖലയിലാണ്. കാർഷിക മേഖലയിൽ മുൻവർഷത്തേക്കാൾ നെഗറ്റീവ് വളർച്ചയാണുണ്ടായത്. പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ 1.6 ഇരട്ടിയാണെന്നും നിയമസഭയുടെ മേശപ്പുറത്തുവച്ച അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2017-18 ൽ 7.3 ശതമാനമായിരുന്ന ജിഡിപി വളർച്ച എന്നാൽ, 2018-19ൽ ഇത് 7.5 ശതമാനമായി. ദേശീയതലത്തിൽ ഇത് 6.9 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ വളർച്ച വ്യവസായ മേഖലയിലാണുണ്ടായത്. 2018-19 ൽ 13.2 ശതമാനമാണ് വളർച്ച. 2014-15 ൽ ആഭ്യന്തര വരുമാനത്തിൽ വ്യവസായമേഖലയുടെ വിഹിതം 9.8 ശതമാനമായിരുന്നു. പൊതുമേഖലയിലുണ്ടായ കുതിപ്പാണ് ഇതിന്‌ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കാർഷിക മേഖലയിൽ നെഗറ്റീവ് വളർച്ചയാണുള്ളത്. 2017-18 ൽ 1.7 ശതമാനമായിരുന്നു വളർച്ച. എന്നാൽ, 2018-19 ൽ ഇത് മൈനസ് 0.5 ശതമാനമാണ്. പ്രളയവും നാണ്യവിളകളുടെ വിലയിടിവുമാണ് വളർച്ചാ നിരക്ക് കുറയാൻ കാരണം. കാർഷിക വിളകളുടെ വിലയിലുണ്ടായ വർധന ചെറിയ തോതിൽ വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. 2018-19 ൽ നെൽകൃഷി 2.03 ലക്ഷം ഹെക്ടറായി ഉയർന്നു. പ്രവാസി നിക്ഷേപം 38.5 ശതമാനമാണ്. വിദേശ മലയാളികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇത് പണ വരുമാനത്തെ ബാധിച്ചിട്ടില്ല. അതേസമയം, വരും വർഷങ്ങളിൽ ഇത് വരുമാനത്തെ ബാധിച്ചു തുടങ്ങുമെന്ന ആശങ്കയും അവലോന റിപ്പോർട്ടിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top