Advertisement

നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം: കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

February 6, 2020
1 minute Read

തൃപ്പൂണിത്തുറ നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു കോടിയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ക്ഷേത്ര സമിതി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സിന്റെ സാധുത പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വെടിക്കെട്ട് സുരക്ഷാ നിര്‍ദേശം പാലിച്ചല്ല നടത്തിയതെന്ന് എഡിഎം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നൂറുമീറ്റര്‍ അകലം പാലിക്കണമെന്ന കോടതി ഉത്തരവും പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോടതി നിര്‍ദേശ പ്രകാരം നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ചു അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Story Highlights: kerala high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top