സംസ്ഥാന ബജറ്റ്; വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കും മദ്യവിലയും വര്‍ധിക്കുമെന്ന് സൂചന

വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കും മദ്യവിലയും വര്‍ധിക്കുമെന്ന സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്. നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ ട്വന്റി ഫോറിനോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും വിരമിക്കല്‍ തീയതി ഏകീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. മൂല്യവര്‍ധിത നികുതി കുടിശിക ഉള്ളവര്‍ക്കെതിരെ ബജറ്റിനു ശേഷം ജപ്തി നടപടികള്‍ കൈക്കൊള്ളും. ഈ നിലയില്‍ പോയാല്‍ കെഎസ്ആര്‍ടിസി ഇടിച്ചു നില്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മദ്യത്തിനുള്ള നികുതിയില്‍ വലിയ വര്‍ധനവ് കഴിയില്ലെന്നു പറഞ്ഞ ധനമന്ത്രി നേരിയ വര്‍ധനവിന്റെ സൂചന നല്‍കി. സേവനങ്ങള്‍ക്കുള്ള നിരക്കിലും വര്‍ധനവുണ്ടാകുമെന്ന സൂചന മന്ത്രി നല്‍കി.
ജിഎസ്ടി വന്നതോടെ മൂല്യ വര്‍ധിത നികുതി കുടിശിക പിരിവ് നിര്‍ത്തിവച്ചിരുന്നു. ഇനി ജപ്തി നടപടികളിലേക്കു കടക്കും. ബജറ്റില്‍ ഇത്തവണയും കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു
Story Highlights: budget 2020, State Budget 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here