Advertisement

കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിനായി 135 കോടി

February 7, 2020
1 minute Read

കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിനായി 135 കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. 2019 ല്‍ കശുവണ്ടി വികസന കോര്‍പറേഷനില്‍ 161 ദിവസത്തെ തൊഴിലും കാപ്പക്‌സില്‍ 214 ദിവസത്തെ തൊഴിലും ലഭിച്ചു. 480 ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അടഞ്ഞ് കിടക്കുന്ന മറ്റ് ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായിരിക്കും 2020 ല്‍ പ്രാധാന്യം നല്‍കുക.

Read More: പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍; 19,130 കോടി അനുവദിച്ചു

1970 കളില്‍ ഏറ്റെടുത്ത ഫാക്ടറികളുടെ ഉടമസ്ഥര്‍ക്ക് വില നല്‍കുന്നതിന് വേണ്ടി 20 കോടി രൂപ നീക്കിവച്ചു. പുനരുദ്ധാരണ പാക്കേജുകളിലെ സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പലിശ സബ്‌സിഡിക്കായി 20 കോടി രൂപ വകയിരുത്തി. ഗ്രാറ്റുവിറ്റി കുടിശിക നല്‍കുന്നതിനായി 20 കോടി രൂപ വകയിരുത്തി. കാഷ്യൂ ബോര്‍ഡിന് 50 കോടി വകയിരുത്തി. കോര്‍പറേഷന്റെയും കാപ്പക്‌സിന്റെയും നവീകരണത്തിന് 20 കോടി രൂപ നീക്കിവച്ചു.

Read More: അതിവേഗ റെയില്‍വേ; 1457 രൂപയ്ക്ക് തിരുവനന്തപുരം – കാസര്‍ഗോഡ് യാത്ര; ഭൂമിയേറ്റെടുക്കല്‍ ഈ വര്‍ഷം

കാഷ്യു ബോര്‍ഡിന് തോട്ടണ്ടിയുടെ വില തിരിച്ചു നല്‍കുന്നതിന് എസ്‌ക്രൂ അക്കൗണ്ട് ആരംഭിക്കണമെന്ന കഴിഞ്ഞ ബജറ്റിലെ നിബന്ധന പാലിക്കാന്‍ കാപ്പക്‌സും കോര്‍പറേഷനും തയാറായിട്ടില്ല. ഈ നിബന്ധന കര്‍ശനമായി പാലിക്കണം. കശുവണ്ടി പരിപ്പിന്റെ വിപണിയിലും കാഷ്യൂ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ഇടപെടും.

Story Highlights: State Budget 2020, budget 2020,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top