Advertisement

കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

February 7, 2020
2 minutes Read

കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. സീംലസ് മൊബിലിറ്റി ഫോര്‍ കൊച്ചി പ്രോജക്ടിന് കേന്ദ്ര നഗരമന്ത്രാലയത്തിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പിലാക്കും.

കൊച്ചി മെട്രോ റെയിലിന്റെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പുതിയ പാതകള്‍ക്കായി 3025 കോടി അനുവദിച്ചു. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിക്കായി 682 കോടി രൂപ വകയിരുത്തി.

Read More: അതിവേഗ റെയില്‍വേ; 1457 രൂപയ്ക്ക് തിരുവനന്തപുരം – കാസര്‍ഗോഡ് യാത്ര; ഭൂമിയേറ്റെടുക്കല്‍ ഈ വര്‍ഷം

വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് കീഴില്‍ സോളാര്‍ ബോട്ടുകള്‍ ആരംഭിക്കും. ഹരിത വാഹനങ്ങള്‍, ഇ – ഓട്ടോയ്ക്ക് സബ്‌സിഡി, ഇലക്ട്രിക്, സിഎന്‍ജി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ആരംഭിക്കും. കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കും.

എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഒരു ക്ലസ്റ്ററാക്കി ഇ – ടിക്കറ്റിംഗ്, മൊബൈല്‍ ആപ്പ്, സിസിടിവികള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയ സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പിലാക്കും. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്‌ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാര്‍ഡ് കൊണ്ടുവരും.

Read More: നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കും

പരമാവധി വാഹനയിതര യാത്രാസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, റോഡ് സേഫ്ടി, മെട്രോ റെയില്‍ – വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കണക്ടിവിറ്റി തുടങ്ങിയവയ്ക്കായുള്ള കൊച്ചി മെട്രോ സോണ്‍ പ്രോജക്ട് എന്നിവയ്ക്ക് 239 കോടി രൂപ നീക്കിവച്ചു. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുന്ന കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് 2.5 കോടി രൂപ വകയിരുത്തി.

Story Highlights: State Budget 2020, budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top