കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത് കൊച്ചി മെട്രോ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് കൊച്ചി മെട്രോയും നഗരത്തിലെ പ്രധാന മാളുകളും. ഇതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൊറോണയ്‌ക്കെതിരെയുള്ള ബോധവത്ക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കും.

നഗരത്തിലെ വിവിധ മാളുകളിലും പ്രധാന ഇടങ്ങളിലും ഇലക്ട്രോണിക് ഡിസ്‌പ്ലേ ഉൾപ്പെടെ സ്ഥാപിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ടാക്‌സി ഡ്രൈവർമാർക്കിടയിലും ടൂർ ഓപ്പറേറ്റർമാർക്കിടയിലും ബോധവത്ക്കരണം നടത്തുന്നുണ്ട്. പ്രവർത്തനങ്ങളുടെ ഭാഗമായി ആർടിഒയുടെ ശബ്ദ സന്ദേശവും വീഡിയോ സന്ദേശവും തയാറാക്കി ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷൻ മുഖേന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. കൂടാതെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പാലിക്കേണ്ട നിർദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ ശബ്ദ സന്ദേശമായും വീഡിയോ സന്ദേശമായും ബോധവത്ക്കരണത്തിനായി തയാറാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top