‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്’: ബാനർ വച്ചതിന് പൊലീസ് കേസെടുത്തു

‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്’ എന്ന ബാനർ വച്ചതിന് പൊലീസ് കേസെടുത്തു. ഗോഡ്‌സെയുടെ കോലം കെട്ടിത്തൂക്കി ഗാന്ധിയെ കൊന്നത് ആർഎസ്എസ്’ എന്നെഴുതിയ ബാനർ വെച്ചതിനാണ് കേസ്.

മലപ്പുറം കുന്നുമ്മൽ സർക്കിളിലാണ് ബോർഡ് സ്ഥാപിച്ചത്. ബാനറിലെ പരാമർശം ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. ബാനർ സ്ഥാപിച്ച അജ്ഞാതന്റെ പേരിൽ മലപ്പുറം പോലീസാണ് സ്വമേധയാ കേസെടുത്തത്. 153 വകുപ്പ് പ്രകാരമാണ് കേസ്.

ബാനറും ഗോഡ്‌സെയുടെ കോലവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Story Highlights- RSSനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More