വെസ്റ്റ് ബാങ്ക് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യത്യസ്ത വെടിവയ്പ്പുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നിരവധി പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം പലസ്തീനികളാണ്.
വെസ്റ്റ് ബാങ്കിലെ ജെനിനിൽ അഹ്മദ് ഖാൻബ എന്നയാളുടെ വീട് ഇസ്രായേൽ സൈന്യം തകർത്തിയിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പലസ്തീൻ പൊലീസ് ഉദ്യോഗസ്ഥനാണ്. 19 ക്കാരനായ ഒരു വിദ്യാർത്ഥിയും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി പലസ്തീനിയൻ വാർത്താ ഏജൻസ് വഫ റിപ്പോർട്ടു ചെയ്തു.
ഹമാസിന്റെ സഹായിയായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് അഹ്മദ് ഖാൻബയുടെ വീട് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം തകർത്തത്. ഇതിനെതിരെ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. നിരവധി യുവാക്കൾ അടങ്ങുന്ന പലസ്തീനിയൻ സംഘം ഇസ്രായേൽ സൈന്യത്തിന് നേരെ വ്യാപകമായി കല്ലേറ് നടത്തി. മറുപടിയായാണ് സൈന്യം ഇവർക്കെതിരെ വെടിവെപ്പ് നടത്തിയത്.
Story Highlights- Palestine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here