Advertisement

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; പോളിംഗ് 40 ശതമാനം കടന്നു

February 8, 2020
1 minute Read

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . വൈകിട്ട് 4 മണിവരെയുള്ള കണക്കനുസരിച്ച് 41.15 ശതമാനം പോളിംഗ് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. രാവിലെ മന്ദഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ ഭേദപ്പെട്ട നിലയിലേക്ക് മാറി. നഗരത്തിലെ പല പോളിംഗ് ബൂത്തുകളിലും തണുത്ത പ്രതികരണമാണ്. അതേസമയം, നഗരം വിട്ടുള്ള ബൂത്തുകളില്‍ പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് രാവിലെ മുതല്‍ തന്നെ നീണ്ടനിര അനുഭവപ്പെട്ടു. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടക്കുന്നത്. നാല് മണിവരെയുള്ള കണക്കനുസരിച്ച് 49.07 ശതമാനമാണ് ജില്ലയിലെ പോളിംഗ്.

പൗരത്വ നിയമത്തിനെതിരായ സമരകേന്ദ്രമായ ഷഹീന്‍ബാഗിലെ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും കനത്ത പോളിംഗാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ,മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, എസ്. ജയശങ്കര്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

ഡല്‍ഹിയിലെ പോളിംഗ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെല്ലാം വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അഭ്യര്‍ഥിച്ചു. പൊലീസിന്റെയും, കേന്ദ്രസേനയുടെയും കനത്ത സുരക്ഷയിലാണ് ഡല്‍ഹിയില്‍ തെറഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ബാബര്‍പുര്‍ പ്രൈമറി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 2015 ല്‍ രേഖപ്പെടുത്തിയ 67% പോളിംഗ് ഇത്തവണ മറികടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ. വെകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

 

Story Higlights-  delhi elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top