ഫേസ്ബുക്കിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ഫേസ്ബുക്കിന്റെ ഔദ്യോഗിക കോർപറേറ്റ് ട്വിറ്റർ അക്കൗണ്ടായ @facebook ഹാക്ക് ചെയ്യപ്പെട്ടു. ‘അവർ മൈൻ’ എന്ന ഹാക്കർ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നിൽ. എന്നാൽ, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ മുപ്പത് മിനിട്ടിനകം സാധാരണ ഗതിയിലേക്ക് മാറി.
വെള്ളിയാഴ്ച ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിൽ ഹാക്കർമാർ ‘ ഹായ് ഞങ്ങൾ അവർ മൈൻ ആണ്. ഫേസ് ബുക്ക് ഹാക്ക് ചെയ്യാൻ കഴിയുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാൾ മികച്ചതാണെന്നും കുറിച്ചു. (Hi, we are O u r M ine, Well, even face book is hacked but at least their security betterr than Twittr.)
മുൻപ് പലതവണ ട്വിറ്റർ അക്കൗണ്ടുകൾ അവർ മൈൻ ഹാക്കർമാർ ഹാക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റർ ഉടമ ജാക്ക് ഡോർസിയുടെ അക്കൗണ്ട് ഉൾപ്പെടെ നാഷണൽ ഫുട്ബോൾ ലീഗ് ടീമുകളുടേയും അക്കൗണ്ടുകൾ കഴിഞ്ഞ വർഷം അവർ മൈൻ ഹാക്ക് ചെയ്തിരുന്നു.
അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതു വഴി സ്വന്തം സൈബർ സുരക്ഷ സേവനങ്ങൾ വിൽക്കുകയാണ് അവർ മൈൻ ഹാക്കർ സംഘത്തിന്റ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here