‘ഇനി നിനക്ക് മനസിലാകാൻ’; പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളി ജയസൂര്യ

മലയാളത്തിലെ യുവതാരം പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനം എല്ലാവർക്കും അറിയാവുന്നതാണ്. പൃഥ്വി സമൂഹ മാധ്യമങ്ങളിൽ ഇംഗ്ലീഷിലെഴുതുന്ന കുറിപ്പുകൾ വായിച്ച് നിഘണ്ടു തപ്പിപ്പോകേണ്ട അവസ്ഥ വരെ ആരാധകർക്ക് വരാറുണ്ട്. മിക്കപ്പോഴും ട്രോളന്മാരും താരത്തിന്റെ പോസ്റ്റുകളെ ട്രോളി കൊല്ലുന്നത് കാണാം.

Read Also: ‘ഇവനെ തീർത്തിട്ടേ ഞാൻ പോകൂ’; കട്ടക്കലിപ്പിൽ പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ

ഇപ്പോൾ താരത്തിന്റെ ഇംഗ്ലീഷിനെ ട്രോളിക്കൊണ്ട് സുഹൃത്തും നടനുമായ ജയസൂര്യ തന്നെ രംഗത്തെത്തിയിരിക്കുന്നു. താരത്തിന് മികച്ച സംവിധായകനുള്ള അവാർഡ് താരനിശയിൽ നൽകിയത് ജയനായിരുന്നു. ആ ചിത്രത്തോടൊപ്പമാണ് കുറിപ്പ്. ‘ഇത് പുരസ്‌കാരത്തോട് ഉപരി എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹമാണ്..’ എന്ന് എഴുതിയതിന് താഴെയാണ് പൃഥ്വിക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ കുറിപ്പ് ജയൻ നൽകിയിരിക്കുന്നത്. ആരാധകരും ട്രോളിനെ ആസ്വദിച്ച് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

കുറിപ്പ് താഴെ,

More than an award, it’s my very ‘Heart’ full of Love Raju… Thank you, Asianet.

ഇനി നിനക്ക് മനസിലാകാൻ

Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years …

പുരസ്‌കാരം നേടിയതിന് പൃഥ്വിയെ അഭിനന്ദിച്ച് ഭാര്യ സുപ്രിയ എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

 

jayasurya, pritviraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top