Advertisement

കളിയിക്കാവിള കൊലപാതകം; കൂടുതല്‍ പ്രതികളുണ്ടെന്ന് എന്‍ഐഎ

February 8, 2020
1 minute Read

കളിയിക്കാവിള കൊലപാതകത്തില്‍ എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കി. ആറ് പേരാണ് പ്രതിപ്പട്ടികയിലു ള്ളത്. തമിഴ്‌നാട് പൊലീസിന്റെ എഫ്‌ഐആറില്‍ ഇടംപിടിച്ചവരാണ് ആറ് പ്രതികളും. തൗഫീഖ്,അബ്ദുല്‍ ഷമീം, ഇജാസ് പാഷ, മെഹ്ബൂബ് പാഷ, സെയ്ദലി, ഷെയ്ക്ക് ദാവൂദ് എന്നിവരെ പ്രതിചേര്‍ത്താണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്.

ഇതില്‍ തൗഫീഖ്, അബ്ദുള്‍ ഷമീം എന്നിവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ചവരും കൃത്യം നടത്താന്‍ പ്രേരിപ്പിച്ചവരുമാണ് മറ്റുള്ളവര്‍. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍ഐഎ സംഘം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ് എന്‍ഐഎ അനുമാനിക്കുന്നത്. ബംഗളുരു, രാമനാഥപുരം, ഡല്‍ഹി എന്നിവിടങ്ങളില്‍ അറസ്റ്റിലായവരുമായി പ്രധാന പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്. അല്‍ ഉമ്മ പ്രവര്‍ത്തകരായ പ്രതികളില്‍ ചിലര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നുും കണ്ടെത്തിയിട്ടുണ്ട്.

 

Story Highlights- kaliyakkavila murder, nia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top