Advertisement

റോഡ് നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു

February 8, 2020
1 minute Read

റോഡ് നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു. കോട്ടയം ചെമ്പ് പഞ്ചായത്തിലാണ് സംഭവം. കൈ ഉപയോഗിച്ച് ജനല്‍ ചില്ലുകള്‍ തകര്‍ത്ത യുവാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പ് സ്വദേശി സജിമോനാണ് ആക്രമണം നടത്തിയത്

ചെമ്പ് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡ് പുനര്‍ നിര്‍മിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണ് സജിമോന്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. 16 ജനലുകളുടെ 40 ചില്ലു പാളികള്‍ കൈ ഉപയോഗിച്ചാണ് തകര്‍ത്തത്. ചില്ലു തറച്ച് കയറി പരുക്കേറ്റ സജിമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വഴിയെ ചൊല്ലി സജിമോന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സംഭവത്തില്‍ മുന്‍പ് പരാതി നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ പറഞ്ഞു. സ്വാഭാവിക കാലതാമസം മാത്രമാണ് വഴിയുടെ കാര്യത്തില്‍ ഉണ്ടായതെന്നാണ് ഇവരുടെ പ്രതികരണം. സജിമോനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

 


Story Highlights-  man demolished, panchayat office 
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top