‘സർക്കാരിനോട് എന്ത് പ്രശ്‌നമാണ് ചൂണ്ടിക്കാണിക്കാനുള്ളത് ?’ ചിരിച്ചുകൊണ്ട് അമ്മ പ്രിയങ്ക; ഉത്തരം നൽകി കന്നി വോട്ടറായ മകൻ

കന്നി വോട്ട് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര. അമ്മ പ്രിയങ്കയ്ക്കും അച്ഛൻ റോബർട്ട് വാദ്രയ്ക്കുമൊപ്പമാണ് റൈഹാൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
‘ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുക എന്നത് നല്ലൊരു അനുഭവമാണ്. പരീക്ഷയായതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിയാതിരുന്നത്. എല്ലാവരും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം’- റൈഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
Read Also : ഡൽഹി തെരഞ്ഞെടുപ്പ്; വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നോക്കാം
താൻ ജീവിക്കുന്നത് ഡൽഹിയിലാണെന്നും അതുകൊണ്ട് തന്നെ തന്റെ നാട് വികസിച്ചു കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും റൈഹാൻ പറഞ്ഞു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും റൈഹാൻ കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ നേരിടുന്ന എന്ത് പ്രശ്‌നമാണ് സർക്കാരിനോട് ചൂണ്ടിക്കാണിക്കാനുള്ളത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം റൈഹാൻ നൽകി. ‘പൊതു ഗതാഗതം എല്ലാവർക്കും പ്രാപ്യമാകണം. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകണം.എനിക്കത് പ്രധാനമാണ്’- റൈഹാൻ പറയുന്നു.
Story Highlights- Priyanka Gandhi, delhi election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here