Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

February 8, 2020
Google News 2 minutes Read

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. വിഷയത്തില്‍ മുസ്ലിം സമുദായത്തിന് പിന്തുണയര്‍പ്പിച്ച് അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കും.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഈശ്വര്‍ ഉന്നയിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നത് ആണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണ്. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മസേനയുടെ നേതൃത്വത്തില്‍ മലപ്പുറം ചങ്ങരംകുളത്ത് ഈ മാസം 10 ന് നിരാഹാര സത്യാഗ്രഹം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞു.

ശബരിമല തിരുവാഭരണ വിഷയത്തിലും രാഹുല്‍ പ്രതികരിച്ചു. തിരുവാഭരവണം പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ടതാണ്. ഈ വിഷയത്തില്‍ ഗവണ്മെന്റും കൊട്ടാരവും തമ്മില്‍ സമവായം വേണം.അതേസമയം, തിരുവാഭരവണ വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാട് അഭിനന്ദനാര്‍ഹമെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞു.

 

Story Highlights- Rahul Ishwar, hunger strike, Malappuram, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here