ഐ ലീഗ്; ഗോകുലത്തിനെ സ്വന്തം തട്ടകത്തിൽ തളച്ച് റിയൽ കശ്മീർ

ഐ ലീഗിൽ റിയൽ കശ്മീർ മുന്നേറ്റം. എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം എഫ്‌സിയെ സ്വന്തം തട്ടകത്തിൽ തന്ന തളച്ചു. റിയൽ കാശ്മീർ എഫ്‌സിയുടെ യുകെ താരം റോബർസ്റ്റ്ൺ ആണ് ഹെഡറിലൂടെ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ കാശ്മീർ മൂന്നാം സ്ഥാനത്തും ഗോകുലം കേരള അഞ്ചാം സ്ഥാനത്തേക്കുമയി.
റിയലിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഇന്നുണ്ടായ വിജയത്തോടെ റിയൽ കശ്മീർ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഒമ്പത് കളിയിൽ 15 പോയിന്റാണ് റിയലിനുള്ളത്. 10 കളിയിൽ 14 പോയിന്റുള്ള ഗോകുലം കേരളാ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മോഹൻ ബഗാനും മിനർവ പഞ്ചാബുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ.
FT: Mason Robertson does the job ?? for @realkashmirfc ⚪️ to snatch their 2⃣nd consecutive win ??
GKFC 0⃣-1⃣ RKFC#HeroILeague ? #IndianFootball ⚽ #LeagueForAll ? #GKFCRKFC ⚔ pic.twitter.com/U0cQUMm6P8
— Hero I-League (@ILeagueOfficial) February 8, 2020
Story Highlights- I League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here