അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സുപ്രിംകോടതി

സംഭാവനയായും നേർച്ചപ്പണമായും ഇത്രയധികം വരുമാനം ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങൾ മാത്രമേ ഉള്ളോ എന്ന് സുപ്രിംകോടതി. തിരുവാഭരണത്തിന്റ സുരക്ഷ സംബന്ധിച്ച് തർക്കം നടക്കുന്ന സാഹചര്യത്തിൽ,  ആഭരണങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ്  ജസ്റ്റിസ് എൻവി രമണ ആശ്ചര്യം പ്രകടിപ്പിച്ചത്.

തിരുവാഭരണത്തിൽ എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോൾ 16 ഇനങ്ങളെന്ന് പറഞ്ഞ് സംസ്ഥാന സർക്കാറിനു വേണ്ടി അറ്റോർണി ജനറൽ അവയുടെ പേര് വായിക്കുമ്പോഴാണ് കോടതി സംശയം പ്രകടിപ്പിച്ചത്. എന്നാൽ, അയ്യപ്പന്റെ ആഭരണം ഇത് മാത്രമല്ലെന്നും. പന്തളം കൊട്ടാരത്തിൽ നിന്ന് അച്ഛനെന്ന നിലയിൽ കൊടുത്തു വിടുന്നവ മാത്രമാണിതെന്നും പന്തളം രാജകുടംബ അഭിഭാഷകനായ കെ രാധാകൃഷ്ണൻ പറഞ്ഞു.

തിരുവാഭരണം സംബന്ധിച്ച് പന്തളം രാജകുടുംബത്തിൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹർജിക്കാരനായ രേവതി നാൾ രാമവർമ രാജയുടെ ഒപ്പും
സത്യവാങ്മൂലവും പരിശോധിച്ച്  ഉറപ്പ് വരുത്താൻ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രിംകോടതി ചുമതലപ്പെടുത്തി. 2007ൽ രാമവർമ രാജ സമർപ്പിച്ച ഹർജി പരിശോധിക്കുമ്പോഴാണ് തിരുവാഭരണ സുരക്ഷയെ കുറിച്ചും ആഭരണത്തെക്കുറിച്ചും കോടതി ആരാഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top